Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sister Tessie

Kottayam

കാ​​ല്‍​പ്പ​​ന്തു​​ക​​ളി​​യു​​ടെ ആ​​വേ​​ശ​​ം ആസ്വാദകരിൽ നിറച്ച് സി​​സ്റ്റ​​ര്‍ ടെ​​സിയുടെ ക​​മ​​ന്‍റ​​റി​​

പാ​​ലാ: കാ​​ല്‍​പ്പ​​ന്തു​​ക​​ളി​​യു​​ടെ ആ​​വേ​​ശ​​വു​​മാ​​യി ക​​മ​​ന്‍റ​​റി പ​​റ​​ഞ്ഞൊ​​രു ക​​ന്യാ​​സ്ത്രീ വൈ​​റ​​ല്‍ താ​​ര​​മാ​​കു​​ന്നു. പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജി​​ലെ ര​​സ​​ത​​ന്ത്ര വി​​ഭാ​​ഗം മേ​​ധാ​​വി​​യാ​​യി വി​​ര​​മി​​ച്ച സി​​സ്റ്റ​​ര്‍ ടെ​​സി പ​​ള്ളി​​ക്കാ​​പ്പ​​റ​​മ്പി​​ല്‍ എ​​ന്ന ഡോ. ​​ജി​​ല്ലി ജ​​യിം​​സാ​​ണ് കാ​​ല്‍​പ്പ​​ന്തു​​ക​​ളി ആ​​സ്വാ​​ദ​​ക​​രു​​ടെ മ​​നം ക​​വ​​രു​​ന്ന​​ത്.

പാ​​ലാ ന​​ഗ​​ര​​സ​​ഭാ ക​​വാ​​ട​​ത്തി​​ല്‍ ത​​യാ​​റാ​​ക്കി​​യ കൂറ്റന്‍ സ്‌​​ക്രീ​​നി​​ല്‍ ന​​ഗ​​ര​​വാ​​സി​​ക​​ള്‍ ക​​ളി​​യ ആ​​സ്വ​​ദി​​ച്ച​​പ്പോ​​ള്‍ ക​​മ​​ന്‍റ​​റി​​യാ​​യി എ​​ത്തി​​യ​​ത് സി​​സ്റ്റ​​ര്‍ ടെ​​സി​​യു​​ടെ വാ​​ക്കു​​ക​​ളാ​​ണ്. ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ​​യു​​ടെ അ​​ഭ്യ​​ര്‍​ഥ​​ന​​പ്ര​​കാ​​രം നേ​​ര​​ത്തെ റി​​ക്കാ​​ര്‍​ഡ് ചെ​​യ്ത ശ​​ബ്ദ​​മാ​​യി​​രു​​ന്നു സം​​പ്രേ​​ഷ​​ണം ചെ​​യ്ത​​ത്. ""ലോ​​ക​​മൊ​​രു കാ​​ല്‍​പ്പ​​ന്തി​​ന് പി​​ന്നാ​​ലെ പാ​​യു​​മ്പോ​​ള്‍ ആ​​വേ​​ശം അ​​തി​​രു​​ക​​ള്‍ ഭേ​​ദി​​ച്ച് ഫു​​ട്ബോ​​ള്‍ എ​​ന്ന വി​​കാ​​രം ഓ​​രോ കാ​​യി​​ക​​പ്രേ​​മി​​യു​​ടെ​​യും സി​​ര​​ക​​ളി​​ല്‍ അ​​ലി​​ഞ്ഞു​​ചേ​​രു​​ന്ന നി​​മി​​ഷം... ആ​​രാ​​യി​​രി​​ക്കും വേ​​ള്‍​ഡ് ക​​പ്പി​​ല്‍ മു​​ത്ത​​മി​​ടു​​ക. പ​​ല വ​​മ്പ​​ന്‍​മാ​​രും കാ​​ലി​​ട​​റി മ​​ട​​ങ്ങി​​യ മ​​ത്സ​​ര​​ക്ക​​ള​​ത്തി​​ല്‍ ഇ​​നി പ​​ട​​പൊ​​രു​​തി നേ​​ര്‍​ക്കു​​നേ​​ര്‍ കൊ​​മ്പു​​കോ​​ര്‍​ത്ത് വി​​ജ​​യി​​ച്ച പോ​​രാ​​ളി​​ക​​ളു​​ടെ മ​​ത്സ​​രം’’ സി​​സ്റ്റ​​ര്‍ ടെ​​സി​​യു​​ടെ ആ​​വേ​​ശം നി​​റ​​ച്ച വാ​​ക്കു​​ക​​ള്‍ ബി​​ഗ് സ്‌​​ക്രീ​​നി​​ന് മു​​ന്നി​​ല്‍ ക​​ണ്ണും​​ന​​ട്ടി​​രു​​ന്ന കാ​​ല്‍​പ്പ​​ന്തു​​ക​​ളി​​യാ​​സ്വാ​​ദ​​ക​​രു​​ടെ ആ​​വേ​​ശം ഉ​​യ​​ര്‍​ത്തി.
ക​​ഴി​​ഞ്ഞ​​യാ​​ഴ്ച പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജി​​ല്‍ വേ​​ള്‍​ഡ് ക​​പ്പി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​ന്ന പെ​​നാ​​ല്‍​ട്ടി ഷൂ​​ട്ടൗ​​ട്ട് മ​​ത്സ​​ര​​വേ​​ദി​​യി​​ല്‍ ക​​മ​​ന്‍റ​​റി പ​​റ​​ഞ്ഞ സി​​സ്റ്റ​​ര്‍ ടെ​​സി​​യെ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്ന ര​​മേ​​ഷ് പി​​ഷാ​​ര​​ടി എം​​എ​​ല്‍​എ വേ​​ദി​​യി​​ല്‍​നി​​ന്നി​​റ​​ങ്ങി വ​​ന്ന് ആ​​ദ​​രി​​ച്ചി​​രു​​ന്നു. മാ​​ന്ത്രി​​ക വാ​​ക്കു​​ക​​ളാ​​ണ് സി​​സ്റ്റ​​ര്‍ ടെ​​സി​​യ​​മ്മ​​യു​​ടേ​​ത് എ​​ന്നാ​​യി​​രു​​ന്നു പി​​ഷാ​​ര​​ടി​​യു​​ടെ അ​​ഭി​​ന​​ന്ദ​​ന വാ​​ക്കു​​ക​​ള്‍.

ഭ​​ക്തി​​ഗാ​​ന​​മു​​ള്‍​പ്പെ​​ടെ അ​​ഞ്ഞൂ​​റോ​​ളം ഗാ​​ന​​ങ്ങ​​ള്‍ എ​​ഴു​​തി​​യി​​ട്ടു​​ണ്ട് സി​​സ്റ്റ​​ര്‍ ടെ​​സി. പാ​​ട്ടു​​ക​​ള്‍ എ​​ഴു​​തു​​ക മാ​​ത്ര​​മ​​ല്ല അ​​വ​​യ്ക്ക് സം​​ഗീ​​തം പ​​ക​​രു​​ക​​യും അ​​തി​​ന് ദൃ​​ശ്യാ​​വി​​ഷ്‌​​കാ​​ര​​മൊ​​രു​​ക്കു​​ക​​യും അ​​ത് എ​​ഡി​​റ്റ് ചെ​​യ്യു​​ക​​യും എ​​ല്ലാം ചെ​​യ്യു​​ന്ന​​ത് സി​​സ്റ്റ​​ര്‍ ടെ​​സി ഒ​​റ്റ​​യ്ക്കാ​​ണ്. സം​​ഗീ​​തം ഇ​​തു​​വ​​രെ പ​​ഠി​​ച്ചി​​ട്ടി​​ല്ലെ​​ങ്കി​​ലും ക്രി​​സ്തു​​രാ​​ജ് മി​​ഷ​​ന്‍, കെം ​​സ്റ്റാ​​ർ​​സ് എ​​ന്നീ യൂ​​ട്യൂ​​ബ് ചാ​​ന​​ലു​​ക​​ള്‍ ന​​ട​​ത്തു​​ന്നു​​ണ്ട്. സി​​സ്റ്റ​​ര്‍ ടെ​​സി, ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​മ്പി​​ലി​​ന്‍റെ​​യും ഗാ​​യി​​ക സി​​സി​​ലി​​യു​​ടെ​​യും അ​​ടു​​ത്ത ബ​​ന്ധു​​വാ​​ണ്. 2026 മാ​​ര്‍​ച്ച് 31 നാ​​ണ് കോ​​ള​​ജി​​ല്‍​നി​​ന്നു വി​​ര​​മി​​ച്ച​​ത്.

പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജി​​ല്‍​നി​​ന്നു ഡി​​ഗ്രി​​യും ചെ​​ന്നൈ ല​​യോ​​ള കോ​​ള​​ജി​​ല്‍ നി​​ന്ന് പി​​ജി​​യും എം​​ഫി​​ലും പി​​എ​​ച്ച്ഡി​​യും നേ​​ടി​​യ അ​​ഡോ​​റേ​​ഷ​​ന്‍ സ​​ഭാം​​ഗ​​മാ​​യ സി​​സ്റ്റ​​ര്‍ ടെ​​സി അ​​ധ്യാ​​പ​​ന രം​​ഗ​​ത്തും ശ്ര​​ദ്ധേ​​യ​​യാ​​യി​​രു​​ന്നു.

Latest News

Corehub Up